മാങ്കുട്ടത്തെ തൊട്ടു കളിക്കാൻ പോയ പാലക്കാട്ടെ ബിജെപിയിൽ തമ്മിലടി. ബിജെപിക്കു കൂട്ടു പോയ സിപിഎമ്മിൽ കൂട്ട കൂറുമാറ്റവും

മാങ്കുട്ടത്തെ തൊട്ടു കളിക്കാൻ പോയ പാലക്കാട്ടെ ബിജെപിയിൽ തമ്മിലടി. ബിജെപിക്കു കൂട്ടു പോയ സിപിഎമ്മിൽ കൂട്ട കൂറുമാറ്റവും
Nov 12, 2025 01:51 PM | By PointViews Editor

ത്രിതല പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് നഗരസഭയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ തമ്മിലടി ബഹളം. ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർത്ഥികളാകുകയും പ്രശാന്ത് ശിവനും ആഗോള നേതാവ് ശിവരാജനുമൊക്കെ അണികൾ പോലുമില്ലാതാകുകയും ചെയ്തതോടെയാണ് തമ്മിലടി കടുത്തത്. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ അടക്കമുള്ളവരാണ് കൃഷ്ണ കുമാറിൻ്റെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ഭാര്യ മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിൽ കയറിക്കൂടിയിട്ടുണ്ട്. കുടുംബവാഴ്ചയെന്ന് ആരോപിക്കല്ലേ, ദേശസ്നേഹം മുട്ടി നിന്നിട്ടാണ് കേട്ടോ. പക്ഷെ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് എന്നിവരൊന്നും പട്ടികയിൽ ഇല്ല.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രമീള ശശിധരൻ ഉൾപ്പടെയുള്ളവരോട് കൂടി ആലോചിച്ചില്ലെന്നാണ് മറു വിഭാഗം ഉയർത്തുന്ന വിമർശനം. മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പല സീറ്റുകളിലും തർക്കം ഉടലെടുത്തിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ സംസ്ഥാന നേതൃത്വത്തെ വിളിച്ചു ഒരു വിഭാഗം പരാതി പറഞ്ഞതായാണ്. പാലക്കാട് ജില്ലയുടെ ചാർജുള്ള കെ കെ അനീഷ് കുമാർ ഉൾപ്പടെയുള്ളവർ ഇടപെട്ടു കഴിഞ്ഞിട്ടുണ്ട് പ്രശ്നം ഉടൻ "കോംപ്ലിമെൻസ്" ആക്കുമെന്നുമാണ് കൃഷ്ണകുമാർ അവകാശപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലയിൽ മുന്നണികൾക്ക് തലവേദനയായി വിഭാഗീയ പ്രശ്നങ്ങളും കൂറ് മാറ്റവും. കടുത്ത വിഭാഗീയ പ്രശ്നങ്ങൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടാക്കുമ്പോൾ, പട്ടാമ്പിയിലെ ഒരു വിഭാഗത്തിന്റെ കൂറ് മാറ്റവും കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയും എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതേസമയം സീറ്റ് ചർച്ചകൾ പൂർത്തിയാക്കുന്നതിനു മുമ്പ് യുഡിഎഫിനുള്ളിൽ വിമതനീക്കവും സജീവമാണ്.

Clashes in BJP in Palakkad after Mankuttam went to play. Mass defection in CPM, which had joined BJP

Related Stories
വെനസ്വേലയിലെ മഡൂറോ ഒരു വിശുദ്ധനല്ല.സി പിഎമ്മിൻ്റെ കേരളത്തിലെ വെനസ്വേലൻ വിപ്ലവം ഒരു തമാശയാണ്

Jan 4, 2026 08:10 AM

വെനസ്വേലയിലെ മഡൂറോ ഒരു വിശുദ്ധനല്ല.സി പിഎമ്മിൻ്റെ കേരളത്തിലെ വെനസ്വേലൻ വിപ്ലവം ഒരു തമാശയാണ്

വെനസ്വേലയിലെ മഡൂറോ ഒരു വിശുദ്ധനല്ല.സി പിഎമ്മിൻ്റെ കേരളത്തിലെ വെനസ്വേലൻ വിപ്ലവം ഒരു...

Read More >>
കൊട്ടിയൂരിൽ മിഴിയുടെ ആദര ഗാനസന്ധ്യ.

Jan 1, 2026 11:47 PM

കൊട്ടിയൂരിൽ മിഴിയുടെ ആദര ഗാനസന്ധ്യ.

കൊട്ടിയൂരിൽ മിഴിയുടെ ആദര...

Read More >>
ചീങ്കണ്ണിപ്പുഴയുടെ അവകാശത്തർക്കത്തിൽ പാഷാണം കലക്കിയതാര്? സിപിഎം ഭരിച്ച പഞ്ചായത്ത് ഭരണസമിതിയോ അതോ ഉദ്യോഗസ്ഥരെ വച്ച് പാർട്ടി പ്രവർത്തനം മാത്രം നടത്തുന്ന സർക്കാരോ?

Dec 30, 2025 10:28 AM

ചീങ്കണ്ണിപ്പുഴയുടെ അവകാശത്തർക്കത്തിൽ പാഷാണം കലക്കിയതാര്? സിപിഎം ഭരിച്ച പഞ്ചായത്ത് ഭരണസമിതിയോ അതോ ഉദ്യോഗസ്ഥരെ വച്ച് പാർട്ടി പ്രവർത്തനം മാത്രം നടത്തുന്ന സർക്കാരോ?

ചീങ്കണ്ണിപ്പുഴയുടെ അവകാശത്തർക്കത്തിൽ പാഷാണം കലക്കിയതാര്? സിപിഎം ഭരിച്ച പഞ്ചായത്ത് ഭരണസമിതിയോ അതോ ഉദ്യോഗസ്ഥരെ വച്ച് പാർട്ടി പ്രവർത്തനം മാത്രം...

Read More >>
വട്ടൻമാരുടെ നിയന്ത്രണത്തിലാണ് ഭരണകൂടമെന്നാണോ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു വയ്ക്കുന്നത്?

Dec 26, 2025 06:57 AM

വട്ടൻമാരുടെ നിയന്ത്രണത്തിലാണ് ഭരണകൂടമെന്നാണോ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു വയ്ക്കുന്നത്?

വട്ടൻമാരുടെ നിയന്ത്രണത്തിലാണ് ഭരണകൂടമെന്നാണോ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു...

Read More >>
മോദിക്കറിയുമോ ഗാന്ധി മാഹാത്മ്യം? തൊഴിലുറപ്പ് പദ്ധതിക്കായി, ഗാന്ധി നാമത്തിൽ സമരങ്ങൾ തുടങ്ങി.

Dec 20, 2025 12:45 PM

മോദിക്കറിയുമോ ഗാന്ധി മാഹാത്മ്യം? തൊഴിലുറപ്പ് പദ്ധതിക്കായി, ഗാന്ധി നാമത്തിൽ സമരങ്ങൾ തുടങ്ങി.

മോദിക്കറിയുമോ ഗാന്ധി മാഹാത്മ്യം? തൊഴിലുറപ്പ് പദ്ധതിക്കായി, ഗാന്ധി നാമത്തിൽ സമരങ്ങൾ...

Read More >>
ബെന്നി രക്ഷപ്പെടാൻ ലോട്ടറി വകുപ്പ് സമ്മതിക്കില്ല. ഒപ്പം പലരും രക്ഷപ്പെടാതിരിക്കാനും ലോട്ടറി വകുപ്പ് അനുവദിക്കില്ല.

Dec 20, 2025 10:01 AM

ബെന്നി രക്ഷപ്പെടാൻ ലോട്ടറി വകുപ്പ് സമ്മതിക്കില്ല. ഒപ്പം പലരും രക്ഷപ്പെടാതിരിക്കാനും ലോട്ടറി വകുപ്പ് അനുവദിക്കില്ല.

ബെന്നി രക്ഷപ്പെടാൻ ലോട്ടറി വകുപ്പ് സമ്മതിക്കില്ല. ഒപ്പം പലരും രക്ഷപ്പെടാതിരിക്കാനും ലോട്ടറി വകുപ്പ്...

Read More >>
Top Stories